SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മഴക്കാലത്ത് സൗന്ദര്യം സൂക്ഷിക്കാന്‍ ടെക്നിക്കുകള്‍
June 25, 2012, 2:53 am

ഏതു കാലാവസ്ഥയിലും സൗന്ദര്യം കാത്തുസൂക്ഷിക്കാം ചെറിയ ടെക്നിക്കുകള്‍ അറിയാമെങ്കില്‍. അന്തരീക്ഷത്തിലെ ഈര്‍പ്പവും മഴത്തുള്ളികളും വീണ് അനാകര്‍ഷകമാകുമെന്നതിനാല്‍ ലളിതമായ മേക്കപ്പേ ഉപയോഗിക്കാവൂ. മഴക്കാലത്ത് ഫൗണ്ടേഷന്‍, ഫേയ്സ് പൗഡര്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലത്ത് വെളിച്ചം കുറവായതിനാല്‍ കടുത്ത നിറങ്ങള്‍ ആകര്‍ഷകമായിരിക്കും. റൂഷ്, ലിപിസ്റ്റിക്, ഐബ്രോ പെന്‍സില്‍, പൗഡര്‍ തുടങ്ങിയവ മിതമായി ഉപയോഗിക്കുക. ആഴ്ചയിലൊരിക്കല്‍ എഗ്മാസ്ക് ഇടുന്നത് മുഖത്തിന്റെ തിളക്കവും പ്രസരിപ്പും നിലനിര്‍ത്താന്‍ സാധിക്കും. ഒരു മുട്ടയുടെ വെള്ളക്കരു, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീര് ഇവ യോജിപ്പിച്ച് മുഖത്തും കഴുത്തിലും നല്ലതുപോലെ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകുക. തുടര്‍ന്ന് തണുത്ത വെള്ളം മുഖത്ത് സ്പ്രേ ചെയ്യുക. ഒരു മുട്ടയുടെ വെള്ളക്കരുവും പാല്‍പ്പാടയും മൂന്ന് തുള്ളി പനിനീരും കലര്‍ത്തി മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. വരണ്ട ചര്‍മ്മമുള്ളവര്‍ മഴക്കാലത്ത് ആഴ്ചയിലൊരിക്കല്‍ ഈ എഗ്മാസ്ക് മുഖത്തു പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുപകരിക്കും. മഴക്കാലത്ത് ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ക്ലീനിങ് കോള്‍ഡ് ക്രീം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. വേനല്‍ക്കാലത്ത് ക്ലന്‍സിങ് മില്‍ക്ക് ഉപയോഗിച്ചുവേണം മുഖം വൃത്തിയാക്കാന്‍. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ക്ലീന്‍സിങ്ങ് മില്‍ക്ക് ഉപയോഗിച്ചശേഷം ആസ്ട്രില്‍ജന്റ് ലോഷന്‍ പുരട്ടുക. വരണ്ട ചര്‍മ്മമുള്ളവര്‍ ആസ്ട്രിജന്റിന് പകരം സ്കിന്‍ ടോണിക് മുഖത്ത് പുരട്ടണം. ക്ലീന്‍സിങ് മില്‍ക്ക് ചര്‍മ്മരന്ധ്രങ്ങള്‍ വികസിപ്പിക്കുന്നതിനാല്‍ അവയെ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരുവാന്‍ ആസ്ട്രിജന്റ് ലോഷന്‍ ഉപയോഗിക്കാം. പിന്നീട് റൂഷ് മാത്രം ഉപയോഗിച്ച് മേക്കപ്പ് ചെയ്യുക. മുഖത്ത് എല്ലായിടത്തും ഒരുപോലെ വേണം ഇടാന്‍. തുടര്‍ന്ന് ഐ ഷാഡോ, ഐലൈനര്‍, മസ്കാര, ഐബ്രോപെന്‍സില്‍, ലിപ്സ്റ്റിക് എന്നിവ ക്രമത്തില്‍ ഉപയോഗിക്കുക. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളപ്പോള്‍ മുടി നന്നായി ഉണക്കണം.

 മഴക്കാലത്ത് കോട്ടണ്‍, ക്രിസ്പ്, സില്‍ക്ക് തുണിത്തരങ്ങള്‍ ഒഴിവാക്കണം.  സിന്തറ്റിക് തുണിത്തരങ്ങളായ നൈലോണ്‍, ടെറിലിന്‍, പോളിയേസ്റ്റര്‍ ഇവ മഴക്കാലത്ത് നനഞ്ഞാലും എളുപ്പം ഉണങ്ങിക്കിട്ടും. ഇവ ശരീരത്തിലെ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യും. പാദങ്ങള്‍ സോപ്പുവെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകിയശേഷം അഞ്ചുമിനിറ്റ് മസാജ്ചെയ്യുക. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഗ്ലിസറിന്‍ ഉപയോഗിച്ച് പാദങ്ങള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. പാദം മാര്‍ദവമുള്ളതും മിനുസമുള്ളതുമാകുന്നതിന് പുറമേ ത്വക് രോഗങ്ങള്‍ ഒഴിവാക്കാനും സാധിക്കും.