SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കലണ്ടറില്‍ നോക്കാതെ രാഹു കാലം അറിയാന്‍
June 20, 2012, 4:42 am

ഓരോ ദിവസവും രാഹു കാലം എപ്പോഴാണെന്നു കലണ്ടറില്‍ നോക്കേണ്ട. പകരം ഒരു ഇംഗീഷ് വാച കം ഓര്‍മയില്‍ സൂക്ഷിക്കുക: Every Boy Had A Good Footbool Club ഓരോ വാക്കിന്റെയും ആദ്യക്ഷരം തിങ്കള്‍ മുതല്‍ ഞായര്‍വരെയുള്ളതിന്റെ കൂടെ എഴുതുക: തിങ്കള്‍ (E),  ചൊവ്വ (B), ബുധന്‍ (H), വ്യാഴം (A), വെള്ളി (G), ശനി (F), ഞായര്‍ (C). ഇനി വളരെ എളുപ്പം. E എന്നത് ഇംഗീഷ് അക്ഷരമാലയിലെ എത്രാമത്തെ അക്ഷരമെന്ന് എണ്ണിനോക്കുക. അഞ്ചാമത്തെ അക്ഷരം. അതിന്റെ പകുതികൂടി അതിനോടു കൂട്ടുക. തിങ്കളാഴ്ച രാഹുകാലം തുടങ്ങുന്നത് രാവിലെ 7-30 ന്. രാഹുകാലം ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കും. അപ്പോള്‍ രാഹുകാലം ഒന്‍പതിനും തീരും. ഇനി ചൊവ്വ. അക്ഷരം.  B. ഇംഗീഷ് അക്ഷരമാലയില്‍ രണ്ടാമത്തെ അക്ഷരം- 2. അതിന്റെ പകുതികൂടി കൂട്ടുമ്പോള്‍ മൂന്ന്. അപ്പോള്‍ ചൊവ്വാഴ്ച രാഹുകാലം മൂന്നുമുതല്‍ നാലരവരെ. ഇനി ശനി. അക്ഷരം F. ആറാമത്തെ അക്ഷരം. ആറ്. അതിന്റെ പകുതി മൂന്ന്. അപ്പോള്‍ ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ 10. 30 വരെ രാഹുകാലം. ഇനി ഞായര്‍. അക്ഷരം. C. മൂന്നാമത്തെ അക്ഷരം. അതിന്റെ പകുതി കൂട്ടുമ്പോള്‍ നാലര. അപ്പോള്‍ ഞായറാഴ്ച രാഹു വൈകുന്നേരം നാലരമുതല്‍ ആറുവരെ.