SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഓറഞ്ചിന്റെ ഇന്റല്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ്‍
June 4, 2012, 1:38 am

പ്രൊസസറിന്റെ വേഗത്തിലും കാര്യക്ഷമതയുടെയും കാര്യത്തില്‍ ഇന്റലിനെ വെല്ലാന്‍ മറ്റൊരു കമ്പനിയില്ലെന്ന് ലോകം. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കള്‍ എന്ന ബഹുമതി വര്‍ഷങ്ങളായി കൈയടക്കിവച്ചിരിക്കുകയാണ് ഇന്റല്‍ എന്ന അമേരിക്കന്‍ കമ്പനി. എ.എം.ഡി. പോലുള്ള വിലകുറഞ്ഞ പ്രൊസസറുകള്‍ കച്ചവടത്തില്‍ കാര്യമായ കുറവുവരുത്തിയെങ്കിലും കഴിഞ്ഞവര്‍ഷവും ഇന്റല്‍ 1200 കോടി ഡോളര്‍ ലാഭമുണ്ടാക്കി.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ ഉപേക്ഷിച്ച് ലോകം സ്മാര്‍ട്‌ഫോണുകളുടെ പുറകെ പോകുകയാണെന്ന് കണ്ടതോടെ ഇന്റല്‍ ഇപ്പോള്‍ മൊബൈലുകള്‍ക്ക് വേണ്ട പ്രൊസസറും നിര്‍മിച്ചുതുടങ്ങിയിരിക്കുന്നു. ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ മാസം യൂറോപ്യന്‍ വിപണിയിലെത്തും. ഫ്രഞ്ച് ടെലികോം കമ്പനിയായ ഓറഞ്ച്, ബ്രിട്ടനിലെ മൊബൈല്‍ കമ്പനിയായ എവരിതിങ്, എവരിവേര്‍ (ഇ.ഇ.) എന്നിവയുമായി സഹകരിച്ചുകൊണ്ട് പുറത്തിറങ്ങുന്ന ഇന്റല്‍ സ്മാര്‍ട്‌ഫോണിന്റെ പേര് സാന്‍ഡിയാഗോ. ജൂണ്‍ ആറു മുതല്‍ സാന്‍ഡിയാഗോ ബ്രിട്ടനില്‍ ലഭിച്ചുതുടങ്ങും. ചൈനീസ് കമ്പനിയായ ഗിഗാബൈറ്റ് ആണ് ഓറഞ്ചിനുവേണ്ടി ഈ ഫോണ്‍ നിര്‍മിച്ചുനല്‍കുന്നത്.

ഇന്റല്‍ പ്രൊസസറുപയോഗിച്ച് ഓറഞ്ച് സ്മാര്‍ട്‌ഫോണ്‍ ഇറക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ അഭിമാനിക്കാന്‍ കാരണമുണ്ട്. ലോകത്തിലെ ആദ്യ ഇന്റല്‍ഫോണ്‍ അവതരിപ്പിച്ചത് ഒരു ഇന്ത്യന്‍ കമ്പനിയാണ് എന്നതുതന്നെ കാരണം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ ആണ് സോളോ എക്‌സ് 900 എന്ന പേരില്‍ ഇന്റല്‍ ഫോണ്‍ അവതരിപ്പിച്ചത്. ചൈനീസ് കമ്പനിയായ ലെനോവോ ലെഫോണ്‍ കെ800 എന്ന പേരില്‍ കഴിഞ്ഞയാഴ്ച ഇന്റല്‍ഫോണ്‍ പുറത്തിറക്കിയിരുന്നു. ഇന്റല്‍ പ്രൊസറുപയോഗിക്കുന്ന മുന്നാമത്തെ ഫോണായി മാറുകയാണ് ഓറഞ്ചിന്റെ സാന്‍ഡിയാഗോ.