SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മോസില്ലയുടെ പുതിയ മൊബൈല്‍ഫോണ്‍ വിപണിയിലെത്തുന്നു
April 25, 2012, 3:48 am

ഫയര്‍ഫോക്സ് വെബ് ബ്രൌസറിന്റെ നിര്‍മാതാക്കളായ മോസില്ല പുതിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം കൂടി വിപണിയിലെത്തിക്കുന്നു. ‘ബൂട്ട് ടു ഗിക്കോ’ എന്ന് പേരിട്ടിരിക്കുന്ന ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ ആദ്യമായി ബ്രസീലിലാണെത്തുക. ബ്രസീലിലെ വമ്പന്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനിയായ ടെലിഫോണിക്ക വിവോയുമായി സഹകരിച്ചുകൊണ്ടാണ് ബിടുജി വിപണിയിലെത്തുന്നത്. മോസില്ലാഫോണുകള്‍ ഈവര്‍ഷമവസാനത്തോടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിന്‍ഡോസിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോററിനേക്കാള്‍ കാര്യക്ഷമവും സുരക്ഷിതവുമായ വെബ്രൌസറെന്ന നിലക്കാണ് മോസില ശ്രദ്ധിക്കപ്പെട്ടത്. സ്മാര്‍ട്ട്ഫോണുകളുടെ പ്രവര്‍ത്തനം കൃത്യമായി നിയന്ത്രിക്കാനും ഏതൊക്കെ ആപ്ളിക്കേഷനുകാളാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാനുമെല്ലാം ബിടുജി സഹായിക്കും. ഫയര്‍ഫോക്സ് ബ്രൌസറില്‍ ഏതുപേജാണ് ഡിസ്പ്ളേ ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്ന ഭാഗമാണ് ഗിക്കോ. അതില്‍നിന്നാണ് ബൂട്ട് ടുഗിക്കോ അല്ലെങ്കില്‍ ബിടുജി എന്ന പേരുണ്ടായത്. ബ്രസീലിലെ സാവോപോളോയില്‍ നടന്ന പത്രസമ്മേളനത്തിലാണ് മോസില്ല ചീഫ് എക്സിക്യൂട്ടീവ് ഗാരി കൊവാക്സ് ബിടുജിയുടെ വരവ് വെളിപ്പെടുത്തിയത്. എല്ലാത്തരം മൊബൈല്‍ ഉപഭോക്താക്കളുടെയും കയ്യില്‍ ഇന്റര്‍നെറ്റെത്തിക്കുകയെന്നതാണ് ബിടുജിയുടെ ലക്ഷ്യം.