SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
റിലയന്‍സ് സിഡിഎംഎ ടാബ്ലറ്റ് വിപണിയിലിറക്കി
April 10, 2012, 1:28 am

കൊച്ചി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയില്‍ ആദ്യമായി സിഡിഎംഎ ടാബ്ലറ്റ് വിപണിയിലിറക്കി. ഫുള്ളി ലോഡഡ് ആന്‍ഡ്രോയ്ഡ് ടാബ്ലറ്റ് ആണ് റിലയന്‍സ് സിഡിഎംഎ ടാബ്. 3ജി, സിഡിഎംഎ നെറ്റ്വര്‍ക്കുകളില്‍ ടാബ്ലറ്റ് നല്‍കുന്ന ഏക ഇന്ത്യന്‍ ടെലികോം ഓപ്പേറേറ്റുമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന് കൊച്ചിയില്‍ ടാബ് അവതരിപ്പിച്ചുകൊണ്ട് കമ്പനി സര്‍ക്കിള്‍ ഹെഡ് വി. ഗോപകുമാര്‍ പറഞ്ഞു. ആന്‍ഡ്രോയിഡ് 2.3 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റിന്റെ 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്സ്ക്രീനാണ്. 512 എംബി റാം ഉള്ള ടാബിന് മൈക്രോ എസ്ഡി എക്സ്റ്റേണ്‍ സ്റ്റോറേജുമുണ്ട്. ടാബ്ലറ്റിന്റെ മുന്നിലും പിന്നിലും ക്യാമറയുണ്ട്. ഭാരം 397 ഗ്രാം മാത്രമുള്ള ഇതിന് 12,999 രൂപയാണ് വില.