SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നവഗ്രഹദോഷം മാറാന്‍ പൂക്കള്‍
April 7, 2012, 1:51 am

നവഗ്രഹദോഷം ഒഴിയാന്‍ പൂക്കള്‍ കൊണ്ട് അതത് ദേവതകള്‍ക്ക് അര്‍ച്ചന, മാല കെട്ടി ചാര്‍ത്തല്‍ തുടങ്ങിയവ ചെയ്യുന്നത് ഗുണകരമാണ്. നവഗ്രഹങ്ങളായ സൂര്യപ്രീതിക്കുവേണ്ടിയും ചൊവ്വാ പ്രീതിക്കുവേണ്ടിയും ചുവന്ന പൂക്കളെക്കൊണ്ടും ചന്ദ്രനും ശുക്രനും വേണ്ടി വെളുത്ത പൂക്കള്‍ കൊണ്ടും ശനി പ്രീതിക്കായി (കൃഷ്ണവര്‍ണം) കറുപ്പ്, നീല തുടങ്ങിയ പൂക്കള്‍ക്കൊണ്ടും ദേവതകള്‍ക്ക് മാല കെട്ടി ചാര്‍ത്താം. സൂര്യന് ശിവന്‍, ചന്ദ്രന് ദുര്‍ഗ, ചൊവ്വയ്ക്ക് ഭദ്രകാളി, സുബ്രഹ്മണ്യന്‍., ബുധന്, ശ്രീകൃഷ്ണന്‍, വ്യാഴന് വിഷണു, ശുക്രന് മഹാലക്ഷ്മി, ശനിക്ക് ശാസ്താവ്, ശനീശ്വരന്‍., രാഹുവിന് നാഗദേവകള്‍, കേതുവിന് ചാമുണ്ഡി, ഗണപതി., എന്നിവയാണ് സൂര്യന്‍ മുതല്‍ കേതുവരെയുള്ള നവഗ്രഹങ്ങളുടെ ദേവതാസങ്കല്പം.