SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
350 കോടിയുടെ വജ്ര നിര്‍മിത മോതിരം തയ്യാര്‍
March 24, 2012, 3:47 am

സുറിച്ച്: പൂര്‍ണമായും വജ്രം കൊണ്ട് നിര്‍മിച്ച മോതിരം സ്വിറ്റ്സര്‍ലന്‍ഡിലെ ഷായിങ് ജുവലറിയില്‍ പ്രദര്‍ശനത്തിന് സജ്ജമായി. ഈ 150 കാരറ്റ് മോതിരത്തിന് വില ഏഴുകോടി ഡോളര്‍ (350 കോടി രൂപ). വജ്രമോതിരമായി രൂപാന്തരപ്പെടുത്താന്‍ പരമ്പരാഗത ചെത്തുമിനുക്കല്‍ (കട്ടിങ് ആന്‍ഡ് പോളീഷിങ്) സമ്പ്രദായത്തിന് പുറമെ ലേസര്‍ സാങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഈ മോതിരം പണിതത്. ഷായിങ് ജുവലറിയുടെ പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് ഷാവേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു ഇത്. ലോഹ സ്വര്‍ണ വളയത്തിന് മീതെ വജ്രങ്ങള്‍ പതിച്ചുള്ള പതിവ് വജ്രമോതിരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വജ്രം ചെത്തിമിനുക്കി മോതിര രൂപത്തിലാക്കുക ശ്രമകരമായ ജോലിയായിരുന്നു. ഒരുവര്‍ഷമെടുത്താണ് ഇത് പണിതത്.