SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഭാരതീയ വാസ്തുശാസ്ത്രം
March 20, 2012, 3:58 am

ഭാരതീയ ആചാര്യപരമ്പകളുടെ അനേകകാലത്തെ നിരീക്ഷണ പരീക്ഷണത്തിന്റെ ആകെത്തുകയെ ഭാരതീയ നിര്‍മാണ തന്ത്രമായ ‘വാസ്തുശാസ്ത്ര’മെന്നു പറയുന്നു. പ്രധാനമായും രണ്ട് ശക്തികളെ ആശ്രയിച്ചാണ് വാസ്തു ശാസ്ത്രത്തിന്റെ പ്രായോഗിക തത്ത്വങ്ങള്‍ ഉള്‍ത്തിരിയുന്നത്. ഇവ സൂര്യനില്‍ നിന്ന് ഉളവാകുന്ന സോളാര്‍ എന്‍ര്‍ജിയും ഭൂമിയുടെ കാന്തിക ശക്തിയില്‍ നിന്ന് ഉളവാകുന്ന ജിയോ മാഗ്നറ്റിക് എനര്‍ജിയും ഈ ശക്തികളെ ക്രമീകരിച്ച് രൂപപ്പെടുത്തുന്ന നിര്‍മിതികളാണ് സുഖവാസ സ്ഥാനങ്ങളായി തീരൂന്നത്. ഇങ്ങനെയുള്ള ക്രമീകരണത്തോടു കൂടിയ നിര്‍മിതികളില്‍ താമസിക്കുന്നവര്‍ക്ക് പ്രകാരം ശബ്ദം, ചലനാത്മകത തുടങ്ങിയ എല്ലാത്തിന്റെയും താളാത്മകമായ ഒരു സുഖം ലഭിക്കുന്നു. പുരാതന ഭാരത്തില്‍ ആയുര്‍വേദം, ജ്യോതിഷം, യോഗ, വാസുശാസ്ത്രം എന്നിങ്ങനെ നാലു ശാസ്ത്രങ്ങളാണ് പ്രധാനമായും നിലവിലുണ്ടായിരുന്നത്. ഇതില്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ രുപകല്‍പ്പനയെയും അവയുടെ നിര്‍മാണത്തെയും വിശദീകരിക്കുന്ന വേദശാസ്ത്രമാണ് വാസ്തുവിദ്യ. പ്രപഞ്ചത്തിന് അനുസൃതമായി ഒരു വസ്തു നമ്മള്‍ രൂപകല്‍പ്പന ചെയ്താല്‍ അത് പ്രപഞ്ചവുമായി താതാത്മ്യം പ്രാപിക്കുമെന്ന തത്ത്വമാണ് വാസ്തുവിദ്യയുടെ അടിസ്ഥാനം. വാസുശാസ്ത്രം അനുസരിച്ച് ഒരു ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യവും സമ്പത്തും സന്തോഷവും നല്‍കുകയെന്നതാണ് വാസ്തുവിദ്യയുടെ ഉദ്ദേശ്യം തന്നെ.