SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 

Archive


SELECT CAREGORY  : 
    
രാജ്യങ്ങള്‍ക്ക് കൂടിയുള്ള അംഗീകാരമാണ് കര്‍ദ്ദിനാള്‍ പദവി- മാര്‍പാപ്പ
February 20, 2012, 1:39 am

വത്തിക്കാന്‍ സിറ്റി: വിശ്വാസത്തിന്റെയടിത്തറയില്‍ നിന്നുകൊണ്ടാകണം കൂടുതല്‍ ചുമതലകളും അധികാരങ്ങളും കയ്യേല്‍ക്കുമ്പോള്‍ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമെന്ന് മാര്‍പാപ്പ. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 22 പുതിയ കര്‍ദ്ദിനാള്‍മാരെ പുതിയ ദൌത്യത്തെപ്പറ്റി ഉദ്ബോധിപ്പിക്കുകയായിരുന്നു മാര്‍പാപ്പ. പുതിയ ചുമതലകള്‍ ക്രിസ്തുവിനോടും ക്രിസ്തീയ സമൂഹത്തോടുമുള്ള പ്രതിബദ്ധതയോടെ നിറവേറ്റണമെന്ന് അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള പുതിയ കര്‍ദ്ദിനാള്‍മാരുടെ സംഘത്തെ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ആള്‍ത്താരയ്ക്കിരുവശങ്ങളിലുമായി ഉപവിഷ്ഠരായാണ് പുതിയ കര്‍ദ്ദിനാള്‍മാര്‍ കുര്‍ബാനയില്‍ പങ്കാളികളായത്. രണ്ട് മണിക്കൂര്‍ നീണ്ട കുര്‍ബാനയ്ക്കുശേഷം  മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ജനാലയിലൂടെ വിശ്വാസി സമൂഹത്തെ ആശിര്‍വദിച്ചു. അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാകാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തുന്ന ന്യൂയോര്‍ക്ക് ആര്‍ച് ബിഷപ് തിമോത്തി ഡോളറുള്‍പ്പെടെയുള്ള 22 കര്‍ദ്ദിനാള്‍മാരില്‍ 12പേര്‍ യൂറോപ്പില്‍നിന്നുള്ളവരാണ്.