SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
180 ഹൃദയക്കൂട്ടങ്ങളുമായി പ്രണയാതുര ഗൌണ്‍
February 14, 2012, 4:46 am

ഒരു ഹൃദയചിഹ്നം കണ്ടാല്‍ പിടയുന്ന മനസുകള്‍ക്ക് മുന്നില്‍ 180 ഹൃദയക്കൂട്ടങ്ങളുമായി ഗൌണ്‍. 30 മീറ്റര്‍ നീളത്തില്‍ സാറ്റന്‍ തുണിയില്‍ 180 ഹൃദയചിഹ്നങ്ങള്‍ കോര്‍ത്തിണക്കിയ പ്രണയാതുരമായ ഗൌണ്‍ വാലന്റൈന്‍ ദിനത്തില്‍ മനോരമ ഓണ്‍ലൈനിനുമുന്നില്‍ ഒരുക്കിയത് ഫ്രീ ലാന്‍സ് ഫാഷന്‍ ഡിസൈനറായ വിഷ്ണു പ്രദീപാണ്. മൂന്നാഴ്ച വേണ്ടിവന്നു വിഷ്ണുവിന് ഗൌണ്‍ പൂര്‍ത്തിയാക്കാന്‍. അരക്കെട്ട് മുതല്‍ കാല്‍പാദം വരെ സ്പെഷല്‍ സ്റ്റോണ്‍ ഡിസൈനുമൊരുക്കിയിട്ടുണ്ട്. 180 വ്യത്യസ്ത ആകൃതിയില്‍  ഹൃദയചിഹ്നങ്ങള്‍ ഡിസൈന്‍ ചെയ്തതിന് വിഷ്ണുവിന് കാരണമുണ്ട്. 'ഒരു പനിനീര്‍ പൂവിന്റെ മൊട്ടിന്റെയത്ര വലിപ്പംമുതല്‍ ഒരു പൂര്‍ണ ചന്ദ്രന്റെ വലിപ്പമുള്ളത്രവ ഇക്കൂട്ടത്തിലുണ്ട്. ഓരോ ഹൃദയവും ഓരോ പ്രായത്തെയാണ് സൂചിപ്പിക്കുന്നത്. 'പ്രായഭേദമന്യേ എല്ലാവരിലും നിറഞ്ഞുനില്‍ക്കുന്ന  വികരമാണല്ലോ സ്നേഹം. അതുകൊണ്ടുതന്നെ ഹൃദയങ്ങള്‍ക്കെല്ലാം ഒരേ വലുപ്പം നല്‍കിയാല്‍ ഈഗൌണിന് ഒരു പ്രത്യേകതയും തോന്നില്ല.