SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 

Archive


SELECT CAREGORY  : 
    
പുതിയ പൂരങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കരുത്
February 10, 2012, 5:40 am


തിരുവനന്തപുരം: പുതിയ പൂരങ്ങള്‍ തുടങ്ങുകയും നിലവിലുള്ളവയ്ക്ക് എഴുന്നള്ളത്ത് ആനകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്ന പ്രവണത നിരുല്‍സാഹപ്പെടുത്തണമെന്ന്‍ മാര്‍ഗനിര്‍ദേശം.മദപ്പാടുള്ള ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കാനും പാടില്ല.ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

പ്രധാന നിബന്ധനകള്‍: ജില്ലാതലത്തില്‍ ഉത്സവകാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്,ഡിവിഷനല്‍ ഫോറസ്റ്റോഫീസര്‍, ദേവസ്വം ബോര്‍ഡ്‌മെമ്പര്‍, കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ പ്രതിനിധി, ആനത്തൊഴിലാളി സംഘടനാപ്രതിനിധികള്‍,കേരള ഉത്സവ

കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റി രൂപവല്‍ക്കരിക്കണം. ആനയെ പീഡിപ്പിക്കുന്നത് തടയാനും എഴുന്നള്ളത്ത്‌ സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കാനും അസുഖമുള്ളതോ പരിക്കേറ്റതോ‍ ക്ഷീണമുള്ളതോ ഗര്‍ഭിണിയോ ആയ ആനകളെ എഴുന്നള്ളിക്കാനും പാടില്ല.മുള്ളുള്ള ചങ്ങലകൊണ്ടോ മുള്‍ക്കമ്പികൊണ്ടോ ആനയെ ബന്ധിക്കാന്‍ പാടില്ല.ഉച്ച സമയത്ത് ടാര്‍ റോഡിലൂടെ അധികനേരം നടത്താന്‍ പാടില്ല മൂന്നുമണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കാന്‍ പാടില്ല.ആനയുടെ സമീപത്തുവെച്ച് വന്‍ ശബ്ദമുള്ള പടക്കം പൊട്ടിക്കാനോ

ആഹാരവും വെള്ളവും ലഭിക്കാത്ത സ്ഥലങ്ങളില്‍ കെട്ടാനോ പാടില്ല.ഉത്സവക്കമ്മിറ്റി പാപ്പാന്മാര്‍ക്കു മദ്യ സല്‍ക്കാരമോ മറ്റു ലഹരി പദാര്‍ ത്ഥങ്ങളോ നല്കാന്‍ പാടില്ല. കുട്ടിയാനകളെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാതൃകയില്‍ ആനയെ ഇന്‍ഷുര്‍ ചെയ്യണം കഴുത്തിലണിയിച്ചിരിക്കുന്ന ചങ്ങലയില്‍ ആനയുടെ പേര് പ്രദര്‍ശിപ്പിക്കണം.ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ച കൂടുമ്പോള്‍ പുതുക്കണം.