SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 

Archive


SELECT CAREGORY  : 
    
സ്വാശ്രയ എന്‍ജി.കോളേജുകളുടെ അംഗീകാരം പുതുക്കല്‍ വിജയശതമാനം നോക്കി
February 10, 2012, 2:26 am

തിരുവനന്തപുരം: എല്ലാ വിഷയങ്ങള്‍ക്കും ആദ്യ ശ്രമത്തില്‍ തന്നെ വിജയിക്കുന്നവരുടെ എണ്ണം നിശ്ചിത ശതമാനമുണ്ടെങ്കില്‍ മാത്രമേ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ക്ക് തുടര്‍ വര്‍ഷങ്ങളില്‍ അംഗീകാരം നീട്ടിനല്‍കൂയെന്ന് സര്‍ക്കാര്‍. സ്വാശ്രയ എന്‍ജി. കോളേജുകള്‍ക്ക് അംഗീകാരം നീട്ടിനല്‍കുന്നതിനും പുതിയ കോഴ്സുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും 2012-13 വര്‍ഷം അംഗീകാരം നീട്ടിനല്‍കും. എന്നാല്‍, എല്ലാ വിഷയങ്ങള്‍ക്കും ആദ്യശ്രമത്തില്‍ തന്നെ വിജയിക്കുന്നവരുടെ എണ്ണം നാല്, ആറ്, എട്ട് സെമസ്റ്ററുകളില്‍ യഥാക്രമം 25, 30, 35 ശതമാനമെങ്കിലുമുള്ള കോളേജുകള്‍ക്ക് മാത്രമായിരിക്കും 2013-14 വര്‍ഷം അംഗീകാരം നീട്ടിനല്‍കുക. എന്നാല്‍ 2014-15 വര്‍ഷം വിജയശതമാനം യഥാക്രമം 30,35,40 വേണം.