SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മയില്‍ സാന്നിധ്യം ആഭരണങ്ങളിലും
February 4, 2012, 3:47 am

മയില്‍പ്പീലികൊണ്ടുണ്ടാക്കിയ ഹാങ്ങിങ് കമ്മലുകള്‍ അടുത്തകാലത്ത് യൂത്തിനിടയില്‍ ട്രെന്‍ഡ് സെറ്ററായി മാറിയിരിക്കുന്നു. പീലി വിരച്ചു നില്‍ക്കുന്ന മയിലിന്റെ രൂപത്തോടുകൂടിയ കമ്മലുകള്‍, വളകള്‍, ബ്രെയിസലറ്റുകള്‍, പെന്‍ഡന്റുകള്‍, മാലകള്‍ തുടങ്ങിയവയാണ് ഈ ശ്രേണിയിലെ ലേറ്റസ്റ് ഹിറ്റ്. രണ്ടുമയിലുകള്‍ പീലിവിടര്‍ത്തി മുഖാമുഖം നില്‍ക്കുന്ന ഭാഗം നടുവിലായി വരികയും അവയുടെ പീലിയുടെ ഭാഗത്തുനിന്ന് മാലയുടെ ചെയിന്‍ തുടങ്ങുകയും ചെയ്യുന്ന രീതിയിലുള്ള ഡിസൈനുകളാണ് ഇന്നധികമായും കണ്ടുവരുന്നത്. ഗോള്‍ഡ് ഷെയിഡില്‍ പച്ചയും ചുവപ്പും നിറങ്ങളിലെ ഇനാമല്‍ വര്‍ക്കാണ് ഇത്തരത്തിലുള്ള ആഭരണങ്ങളില്‍ മിക്കതും കണ്ടുവരുന്നത്.