SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഗൃഹനിര്‍മാണം പുണ്യദായകം
January 6, 2012, 3:55 am

ഒരു ജന്മത്തില്‍ ഒരു വീടെങ്കിലും ഉണ്ടാക്കാത്തവരുടെ ജീവിതം കൈവല്യത്തിലെത്തില്ലെന്ന് വാസ്തുമതം പറയുന്നു. “വാസമൊന്നുണ്ടാക്കിയാല്‍ സുഖവാസം സ്വര്‍ഗത്തിലും” എന്ന് പഴമൊഴി. വീടു വയ്ക്കുന്നവര്‍ക്ക് ലഭിക്കുന്ന അളവറ്റ പുണ്യത്തെയാണ് ഈ പഴമൊഴി സൂചിപ്പിക്കുന്നത്. ഗൃഹനിര്‍മാണം ഒരു പരോപകാര പ്രവൃത്തിയാണ്. നിര്‍മിക്കുന്ന വ്യക്തിക്കു പുറമെ ഉറ്റവര്‍, ഉടയവര്‍, ബന്ധുക്കള്‍, അതിഥികള്‍, അന്യജനങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം വീട് ആശ്രയമായി തീരുന്നു. താമസത്തിനും സുരക്ഷിതത്വത്തിനും വിശ്രമത്തിനും മേല്‍വിലാസത്തിനും ഇത് അവസരമൊരുക്കുന്നു. സുരക്ഷിതമായി ഒരു മണിക്കൂര്‍ ഒരിടത്ത് കഴിയാന്‍ അവസരം ലഭിച്ചാല്‍ ആ മനുഷ്യന്റെ മനസ്സ് ആ ഭവനത്തോട് കൃതജ്ഞതാനിര്‍ഭരമാകുന്നു. ഇവരുടെ മനസ്സിന്റെ സദ്ഭാവം വീട് നിര്‍മിച്ച വ്യക്തിക്ക് പുണ്യമായി മറും. അതിനാല്‍ വാടകവീട്ടില്‍ താമസിക്കുന്തോറും ഗൃഹപുണ്യം അവിടെ താമസിക്കുന്നവര്‍ക്കായിരിക്കില്ല, ആ ഗൃഹം നല്‍കിയ നിര്‍മാതാവിനായിരിക്കും. സ്വന്തമായി ഗൃഹപുണ്യം നേടാന്‍ സ്വന്തമായി വീട് നിര്‍മിക്കണം.